എബോള വൈറസ് വ്യാപനം ; ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ യാത്രാ വിലക്ക്

ചൊവ്വാഴ്ച മുതല്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

 

എബോള വ്യാപനവുമായി ബന്ധപ്പെട്ട് യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍ മാറി.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍.
ചൊവ്വാഴ്ച മുതല്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രാജ്യത്തേക്ക് വൈറസ് പടരുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം. ഇതോടെ എബോള വ്യാപനവുമായി ബന്ധപ്പെട്ട് യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍ മാറി.