എബോള ഭീതി; യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍
എബോള ഭീതി; യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍
പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഒമാനിലെ മെഡിക്കല്‍ റെസ്‌പോണ്‍സ് വിഭാഗവുമായി സഹകരിച്ചാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
കോണ്‍ഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒമാനില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. 'ബുന്ദിബുഗ്യോ' വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് മേയ് 24-ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിര്‍ദേശം പുറത്തിറക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒമാനിലെ മെഡിക്കല്‍ റെസ്‌പോണ്‍സ് വിഭാഗവുമായി സഹകരിച്ചാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിലേക്കോ അവിടെ നിന്ന് വരുന്ന യാത്രക്കാരും കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. എബോള ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം, പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകള്‍ നിരന്തരം പിന്തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.