ഖത്തറില്‍ ആരോഗ്യ മേഖലയില്‍ പരിശോധന ; സ്വകാര്യ മെഡിക്കല്‍ സെന്റര്‍ അടച്ചുപൂട്ടി ; ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി

സ്വകാര്യ മെഡിക്കല്‍ സെന്ററിന്റെ നാലു യൂണിറ്റുകളും രണ്ട് ദന്തല്‍ ക്ലിനിക്കുകളും ഒരു ന്യൂട്രീഷ്യന്‍ സെന്ററും അടച്ചുപൂട്ടി.

 

വ്യവസ്ഥകള്‍ ലംഘിച്ച ഡോക്ടര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയില്‍ കര്‍ശന പരിശോധന. നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ സെന്ററിന്റെ നാലു യൂണിറ്റുകളും രണ്ട് ദന്തല്‍ ക്ലിനിക്കുകളും ഒരു ന്യൂട്രീഷ്യന്‍ സെന്ററും അടച്ചുപൂട്ടി.

വ്യവസ്ഥകള്‍ ലംഘിച്ച ഡോക്ടര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.


ഡോക്ടര്‍മാര്‍ ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ അധിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന ചട്ട ലംഘനമാണ് നടപടിയെടുക്കാന്‍ കാരണം. ഒരു യൂണിറ്റിലെ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.