ദുബായ് അത്യാഢംബര ഹോട്ടല്‍ ബുര്‍ജ് അല്‍ അറബ് 18 മാസത്തേയ്ക്ക് അടയ്ക്കുന്നു 

അടുത്ത 18 മാസത്തേക്ക് ഹോട്ടല്‍ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു.

 

ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നര വര്‍ഷമെടുക്കും.

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുര്‍ജ് അല്‍ അറബ് നവീകരണത്തിനൊരുങ്ങുന്നു. 1999-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലില്‍ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തേക്ക് ഹോട്ടല്‍ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു.

ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നര വര്‍ഷമെടുക്കും. ഈ സമയത്ത് ഹോട്ടല്‍ അതിഥികള്‍ക്കായി ലഭ്യമാകില്ല. ദുബായിയുടെ ആഗോള അടയാളമായി മാറിയ ഈ കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഉള്‍വശം കൂടുതല്‍ ആധുനികവും ആകര്‍ഷകവുമാക്കുക എന്നതാണ് ലക്ഷ്യം. പ്രശസ്ത ഫ്രഞ്ച് ഇന്റീരിയര്‍ ആര്‍ക്കിടെക്റ്റ് ട്രിസ്റ്റന്‍ ഔവര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പാരീസിലെ പ്രശസ്തമായ ഹോട്ടല്‍ ഡി ക്മില്ലന്‍ നവീകരിച്ചത് ഇദ്ദേഹമായിരുന്നു.