വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ്

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

 

വാര്‍ത്തകളും വിവരങ്ങളും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസുകളില്‍ നിന്ന് മാത്രം ശേഖരിക്കാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് മീഡിയ ഓഫീസ് അഭ്യര്‍ത്ഥിച്ചു.

ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിലും യുഎഇയിലും നിലവിലുള്ള നിയമങ്ങളും നിയന്ത്രണ ചട്ടകൂടുകളും അനുസരിച്ചായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.


വാര്‍ത്തകളും വിവരങ്ങളും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസുകളില്‍ നിന്ന് മാത്രം ശേഖരിക്കാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് മീഡിയ ഓഫീസ് അഭ്യര്‍ത്ഥിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.