ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമായി ദുബായ് ആര്‍ടിഎ; ശീതീകരിച്ച 40 വിശ്രമ കേന്ദ്രങ്ങള്‍ സജ്ജം

കടുത്ത വേനലില്‍ റോഡുകളില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്ന റൈഡര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വലിയ സംരംഭം.

 

2023 നവംബറില്‍ വെറും മൂന്ന് വിശ്രമ കേന്ദ്രങ്ങളുമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ 40 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. 

യുഎഇയില്‍ വേനല്‍ച്ചൂട് കടുക്കുന്ന പശ്ചാത്തലത്തില്‍, ഡെലിവറി റൈഡര്‍മാര്‍ക്ക് വലിയ ആശ്വാസവുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. എമിറേറ്റിലുടനീളം അത്യാധുനിക സൗകര്യങ്ങളോടെയുള്ള 40 എയര്‍ കണ്ടീഷന്‍ഡ് വിശ്രമ കേന്ദ്രങ്ങളാണ് ആര്‍ടിഎ സജ്ജമാക്കിയിരിക്കുന്നത്. കടുത്ത വേനലില്‍ റോഡുകളില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്ന റൈഡര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വലിയ സംരംഭം.

വേനല്‍ക്കാലത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസും കടന്ന് കുതിച്ചുയരുന്ന ദുബായില്‍, ഡെലിവറി റൈഡര്‍മാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിക്കൊണ്ടാണ് ആര്‍ടിഎയുടെ പുതിയ നീക്കം. ഹെസ്സ സ്ട്രീറ്റ്, അല്‍ ഖവാനീജ്, അല്‍ ബര്‍ഷ, അല്‍ സത്വ, അല്‍ കറാമ തുടങ്ങി ദുബായിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ എസി വിശ്രമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. തണുത്ത കുടിവെള്ളത്തിനായുള്ള വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയും ഇവിടെയൊരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒരേസമയം 10 പേര്‍ക്ക് വരെ വിശ്രമിക്കാനാകും

2023 നവംബറില്‍ വെറും മൂന്ന് വിശ്രമ കേന്ദ്രങ്ങളുമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ 40 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.