പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്ന് ദുബായ് പോലീസ്
റമദാനിലെ അവസാന പത്തിലെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചില പള്ളികളുടെ പരിസരങ്ങളില്‍ വലിയ ഗതാഗത തടസ്സം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
Mar 24, 2025, 06:42 IST

പള്ളികള്‍ക്ക് സമീപം അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.
റമദാനിലെ അവസാന ദിവസങ്ങളില്‍ രാത്രിസമയങ്ങളില്‍ നടത്തുന്ന തറാവീഹ്, ഖിയാമുല്ലൈല്‍ പ്രാര്‍ഥനകള്‍ക്ക് പള്ളികളില്‍ എത്തുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് ദുബായ് പോലീസ് അഭ്യര്‍ഥിച്ചു.
പള്ളികള്‍ക്ക് സമീപം അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു. റോഡരികുകളില്‍, പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റമദാനിലെ അവസാന പത്തിലെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചില പള്ളികളുടെ പരിസരങ്ങളില്‍ വലിയ ഗതാഗത തടസ്സം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.