വ്യാജ ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ്: എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ഡ്രൈവിങ് പരിശീലനത്തില്‍ പങ്കെടുക്കുകയോ പരീക്ഷകള്‍ പാസാവുകയോ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ ചെയ്യാത്ത ആളുകള്‍ക്ക് വേണ്ടിയാണ് സംഘം വ്യാജ ലൈസന്‍സുകള്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നത്.

 

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ യുഎഇ ലൈസന്‍സുകളാക്കി എളുപ്പത്തില്‍ മാറ്റിയെടുക്കാമെന്ന അന്താരാഷ്ട്ര കരാറുകള്‍ മുതലെടുത്തായിരുന്നു തട്ടിപ്പ്.

വ്യാജ വിദേശ ലൈസന്‍സുകള്‍ ഉപയോഗിച്ച് യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കാന്‍ തട്ടിപ്പ് നടത്തിയ എട്ടംഗ ക്രിമിനല്‍ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പരിശീലനത്തില്‍ പങ്കെടുക്കുകയോ പരീക്ഷകള്‍ പാസാവുകയോ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ ചെയ്യാത്ത ആളുകള്‍ക്ക് വേണ്ടിയാണ് സംഘം വ്യാജ ലൈസന്‍സുകള്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നത്.

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ യുഎഇ ലൈസന്‍സുകളാക്കി എളുപ്പത്തില്‍ മാറ്റിയെടുക്കാമെന്ന അന്താരാഷ്ട്ര കരാറുകള്‍ മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരു ലൈസന്‍സിന് 10,000 ദിര്‍ഹം വീതമാണ് സംഘം ഈടാക്കിയിരുന്നത്. സര്‍വീസിങ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം, അയല്‍രാജ്യങ്ങളിലേക്ക് പോകുകപോലും ചെയ്യാതെ ലൈസന്‍സ് നേടിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്.

ഇത്തരം അനധികൃത വഴികളിലൂടെ നേടുന്ന ലൈസന്‍സുകള്‍ ഉപയോഗിച്ച് റോഡിലിറങ്ങുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.