ദുബായിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് ആണ് മരിച്ചത്.
Nov 18, 2024, 19:13 IST
റിയാദ്: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു.
ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. ദുബായിലെ സ്കൂൾ വിദ്യാർഥിയായിരുന്നു മഫാസ്. സംസ്കാര ചടങ്ങുകൾ ദുബായിൽതന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈൽ എന്നിവർ അറിയിച്ചു.