ബസ് പൂളിങ് സംവിധാനവുമായി ദുബായ് ; യാത്രാ നിരക്ക് കുറയും
ബസ് പൂളിങ് സംവിധാനവുമായി ദുബായ് ; യാത്രാ നിരക്ക് കുറയും
ആദ്യ ഘട്ടത്തില്‍ ദുബായിലെ ദെയ്റയിലാണ് ബസ് പൂള് സംവിധാനം നടപ്പിലാക്കുന്നത്
സ്മാര്‍ട്ട് ആപ്പുകളിലെ ബുക്കിങ് സംവിധാനത്തിലൂടെ ദുബായിലെ യാത്രക്കാര്‍ക്ക് ഇനി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ബസ് പൂള് ചെയ്യാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
ദുബായില്‍ കാറുകളിലെ സീറ്റ് ഷെയറിങ്ങിന് സമാനമായി മിനി ബസ് സീറ്റുകളും യാത്രക്കാര്‍ക്കിടയില്‍ പങ്കുവയ്ക്കാന്‍ സൗകര്യമൊരുക്കുന്ന ബസ് പൂള് സംവിധാനം നിലവില്‍ വന്നു. സ്മാര്‍ട്ട് ആപ്പുകളിലെ ബുക്കിങ് സംവിധാനത്തിലൂടെ ദുബായിലെ യാത്രക്കാര്‍ക്ക് ഇനി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ബസ് പൂള് ചെയ്യാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
ആദ്യ ഘട്ടത്തില്‍ ദുബായിലെ ദെയ്റയിലാണ് ബസ് പൂള് സംവിധാനം നടപ്പിലാക്കുന്നത്. ഇവിടെ നിന്ന് തുടക്കത്തില്‍, ബിസിനസ് ബേ, ദുബായ് മാള്‍, മിര്‍ദിഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ സെന്‍ട്രല്‍ ബിസിനസ് ജില്ലകളിലേക്കായിരിക്കും മിനി ബസുകള്‍ സര്‍വീസ് നടത്തുക. ക്രമേണ ദുബായ് എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും മിനി ബസ് പൂളിങ് സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി. ബസ് പൂളിങ് സംവിധാനത്തിലൂടെ യാത്രാ നിരക്ക് കുറയ്ക്കാനാകും. എന്നാല്‍ യാത്രാ ദൂരവും സേവനത്തിനുള്ള ഡിമാന്‍ഡും അടിസ്ഥാനമാക്കി ബസിന്റെ നിരക്ക് മാറും. കൂടാതെ, സിംഗിള്‍ ട്രിപ്പുകള്‍ക്കു പുറമെ ഒരു ആഴ്ചത്തേക്കും മാസത്തേക്കും മിനി ബസുകള്‍ ഈ സംവിധാനത്തിലൂടെ ബൂക്ക് ചെയ്യാം. 13 മുതല്‍ 30 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ബസുകളാണ് ഇതിനായി ഉപയോഗിക്കുക.