ദുബായ് ഒരുങ്ങികഴിഞ്ഞു, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍

 

അതിശയിപ്പിക്കുന്ന വെടിക്കെട്ടുകളും ഡ്രോണ്‍ ഷോയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

 

ഇത്തവണത്തെ പുതുവത്സരാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം ദുബായ് ഫ്രെയിം ആയിരിക്കും.

2026 പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വെടിക്കെട്ടുകള്‍, അത്യാധുനിക ഡ്രോണ്‍ ഷോകള്‍, വര്‍ണ്ണാഭമായ ലേസര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടാകും. ഈ ദിവസം തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൂടാതെ തിരക്ക് കണക്കിലെടുത്തും പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുമായി ദുബായ് നഗരത്തിലെ പ്രധാന പാര്‍ക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം നീട്ടി. ഇത്തവണത്തെ പുതുവത്സരാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം ദുബായ് ഫ്രെയിം ആയിരിക്കും.


ഇത്തവണ അതിശയിപ്പിക്കുന്ന വെടിക്കെട്ടുകളും ഡ്രോണ്‍ ഷോയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് എന്നാണ് അധികൃതര്‍ അറിയിച്ചത്. ഡിസംബര്‍ 31 ന് രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. ദുബായ് ഫ്രെയിമില്‍ എത്തുന്നവര്‍ക്ക് അവിടെയുള്ള വെടിക്കെട്ടിന് പുറമെ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗവും ദൂരെ നിന്നും ആസ്വദിക്കാം.