പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ ദുബായ് ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കമായി

എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ആകര്‍ഷണങ്ങളും പാര്‍ക്കിലുണ്ട്. 

 

ഇന്ററാക്ടീവ് ഡൈനോസര്‍ പാര്‍ക്ക്, ഫാന്റസി പാര്‍ക്ക് എന്നിവയാണ് പുതിയ അനുഭവങ്ങളുടെ പ്രധാന ഭാഗം.

ദുബായ് ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11-നായി വാതില്‍ തുറക്കുമ്പോള്‍, ഇത്തവണ കൂടുതല്‍ ആവേശകരമായ കാഴ്ച്ചകളാണ് കാത്തിരിക്കുന്നത്. '1 ഡെസ്റ്റിനേഷന്‍ 2 എക്‌സ്പീരിയന്‍സുകള്‍'' എന്ന പുതുമയേറിയ സങ്കല്‍പ്പത്തിലാണ് പുതിയ സീസണ്‍ എത്തുന്നത്.

ഇന്ററാക്ടീവ് ഡൈനോസര്‍ പാര്‍ക്ക്, ഫാന്റസി പാര്‍ക്ക് എന്നിവയാണ് പുതിയ അനുഭവങ്ങളുടെ പ്രധാന ഭാഗം. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാനാകുന്ന ദുബായ് ഗാര്‍ഡന്‍ ഗ്ലോ സബീല്‍ പാര്‍ക്ക് ഗേറ്റ്-3-ലാണ് ഉള്ളത്. ദുബായ് ഫ്രെയിമിന് തൊട്ടരികിലാണിത്.
ഒരു ലൊക്കേഷനില്‍ തന്നെ ചരിത്രാതീതകാലത്തെ ഡൈനോസറുകളെയും ഫാന്റസി പാര്‍ക്കിന്റെ കലാചാരുതയും ആസ്വദിക്കാനാകും. കൂടുതല്‍ അതിശയകരമായ നിമിഷങ്ങളും എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ആകര്‍ഷണങ്ങളും പാര്‍ക്കിലുണ്ട്.