കുവൈത്ത് വിമാനത്താവളത്തില്‍ ലഹരിമരുന്ന് വേട്ട ; നിരവധി പേര്‍ പിടിയില്‍
കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരുടെ ഉയര്‍ന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്‌ട്രേഷന്‍ പ്രശംസിച്ചു.
പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകള്‍, മറ്റ് നിരോധിത മയക്കുമരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നതായി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തേക്ക് ലഹരിവസ്തുക്കള്‍ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ വിജയകരമായി തടഞ്ഞതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെര്‍മിനല്‍ 1, 4, 5 എന്നിവയുള്‍പ്പെടെ വിവിധ പാസഞ്ചര്‍ ടെര്‍മിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങള്‍ നടന്നത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകള്‍, മറ്റ് നിരോധിത മയക്കുമരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നതായി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവയെല്ലാം യാത്രക്കാരുടെ ബാഗേജുകളില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരുടെ ഉയര്‍ന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്‌ട്രേഷന്‍ പ്രശംസിച്ചു. ലഹരിക്കടത്ത് ശ്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട നിയമ അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.