ഡ്രോൺ ആക്രമണം; യുഎഇയിൽ ഒരാൾ കൂടി മരിച്ചു

 ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ ഒരാൾ കൂടി മരിച്ചു. ഹബ്ഷാൻ ഗാസ് കേന്ദ്രത്തിലെ തീപിടുത്തത്തിൽ ആണ് മരണം. അബുദാബിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.

ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പാകിസ്ഥാനികളും ഈജിപ്ത് സ്വദേശികളും ഉൾപ്പെടും. മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതായാണ് യുഎഇ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു

മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നാണ് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. അഗ്നിസുരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.