സൗദിയിലെ അരംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം

സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയാണ് അരാംകോയുടെ റാസ് തനൂര റിഫൈനറി.

 

റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടി.

സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടി.
സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയാണ് അരാംകോയുടെ റാസ് തനൂര റിഫൈനറി.
റാസ് തനുര റിഫൈനറിയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകള്‍ എക്സിലടക്കം ചില മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.