കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ; ഇറാന്റെ വാദങ്ങള്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്
അതീവ സുരക്ഷാ മേഖലയായ ടെര്‍മിനല്‍ ഒന്നിലേക്ക് അതിവേഗത്തില്‍ താഴ്ന്നുപറന്നുവന്ന ഡ്രോണ്‍ ശക്തമായി ഇടിച്ചുകയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ബുധനാഴ്ച പാസഞ്ചര്‍ ടെര്‍മിനലിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്.
പശ്ചിമേഷ്യാ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച പാസഞ്ചര്‍ ടെര്‍മിനലിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇറാന്‍ വികസിപ്പിച്ച മാരകമായ ഷാഹെദ്-136 കാമികാസെ ഡ്രോണാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ ടെര്‍മിനല്‍ ഒന്നിലേക്ക് അതിവേഗത്തില്‍ താഴ്ന്നുപറന്നുവന്ന ഡ്രോണ്‍ ശക്തമായി ഇടിച്ചുകയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കിഴക്ക് ദിശയില്‍ നിന്നെത്തിയ ആളില്ലാ വിമാനം ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഈ ഭാഗത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചല്ല ആക്രമണം നടത്തിയതെന്ന ഇറാന്റെ ഔദ്യോഗിക വാദങ്ങളെ തള്ളുന്നതാണ് ദൃശ്യങ്ങള്‍