ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ; ഇന്ത്യക്കാരനടക്കം നാലു പേര്‍ക്ക് പരുക്ക്
വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Mar 11, 2026, 14:20 IST
പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം രണ്ടു ഡ്രോണുകള്‍ തകര്‍ന്നുവീണതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്ത്യക്കാരനടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. രണ്ട് ഘാന സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും നിസ്സാര പരുക്കുകളും ഒരു ഇന്ത്യന്‍ പൗരന് മിതമായ പരുക്കുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിമാന യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.