കുവൈത്തില്‍ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധം

ഉല്‍പ്പാദന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും നിന്നും ജല സാമ്പിളുകള്‍ തുടര്‍ച്ചയായി ശേഖരിച്ച് മന്ത്രാലയത്തിന്റെ ആധുനിക ലബോറട്ടറികളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

 

ഉയര്‍ന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിശോധന നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിശോധന നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


ഉല്‍പ്പാദന കേന്ദ്രങ്ങളിലും വിതരണ ശൃംഖലകളിലും നിന്നും ജല സാമ്പിളുകള്‍ തുടര്‍ച്ചയായി ശേഖരിച്ച് മന്ത്രാലയത്തിന്റെ ആധുനിക ലബോറട്ടറികളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വെള്ളത്തില്‍ മലിനീകരണത്തിന്റെയോ മാലിന്യത്തിന്റെയോ സൂചനകള്‍ ഇല്ലെന്ന് എല്ലാ പരിശോധനകളും സ്ഥിരീകരിക്കുന്നു. ജല ഉല്‍പ്പാദനവും വിതരണവും പ്രതിരോധിക്കപ്പെടാതെ സാധാരണ നിലയില്‍ തുടരുകയാണെന്നും നിലവില്‍ രാജ്യത്തിന്റെ തന്ത്രപരമായ ജല ശേഖരം 85 ശതമാനത്തിലധികം എത്തിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.