ഡോ. രവി പിള്ളയ്ക്ക് ബഹ്റൈനില്‍ അംഗീകാരം

ഭരണാധികാരി ഹമദ് രാജാവ് രവി പിള്ളയ്ക്ക്  ബഹ്റൈന്‍ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ സമ്മാനിച്ചു.

 

രാജ്യത്തിന് രവി പിള്ള നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈനില്‍ അംഗീകാരം. ഭരണാധികാരി ഹമദ് രാജാവ് രവി പിള്ളയ്ക്ക്  ബഹ്റൈന്‍ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ സമ്മാനിച്ചു.

രാജ്യത്തിന് രവി പിള്ള നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഈ മഹനീയ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ഏക വിദേശ വ്യവസായിയാണ് ഡോ. രവി പിള്ള. 

റിഫൈനറി പ്രവര്‍ത്തനങ്ങളും, പ്രാദേശിക സമൂഹത്തിന്റെ വികസനത്തിനും ആഗോളതലത്തില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാര നേട്ടത്തില്‍ അകമഴിഞ്ഞ നന്ദിയുണ്ടെന്ന് രവി പിള്ള പറഞ്ഞു. തന്റെ ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെയും ബഹ്റൈനിലെ ജനങ്ങളുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാര്‍ഡെന്നും രവി പിള്ള പറഞ്ഞു.