സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഭയപ്പെടേണ്ട, തെളിവുകള്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഒമാന്‍ പൊലീസ്

വ്യാജ പ്രൊഫൈലുകളിലൂടെയുള്ള സൗഹൃദങ്ങള്‍, ലിങ്കുകള്‍ വഴിയുള്ള ഫോണ്‍ ഹാക്കിങ് എന്നിവയിലൂടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്.

 

തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നവര്‍ ഭയപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുകയോ പണമോ ചിത്രങ്ങളോ കൈമാറുകയോ ചെയ്യരുത്.

സമൂഹമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള ഭീഷണികള്‍ക്ക് യാതൊരു കാരണവശാലും വഴങ്ങരുതെന്ന് ഒമാനിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും റോയല്‍ ഒമാന്‍ പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നവര്‍ ഭയപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുകയോ പണമോ ചിത്രങ്ങളോ കൈമാറുകയോ ചെയ്യരുത്. ഒരിക്കല്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് കൂടുതല്‍ ഭീഷണികള്‍ക്ക് വഴിവെക്കുമെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അധികൃതരെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

വ്യാജ പ്രൊഫൈലുകളിലൂടെയുള്ള സൗഹൃദങ്ങള്‍, ലിങ്കുകള്‍ വഴിയുള്ള ഫോണ്‍ ഹാക്കിങ് എന്നിവയിലൂടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ഇത്തരം ഭീഷണികള്‍ നേരിടുമ്പോള്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, ഭീഷണി സന്ദേശങ്ങള്‍, ശബ്ദരേഖകള്‍ എന്നിവ തെളിവായി സൂക്ഷിക്കേണ്ടതുണ്ട്. പൊലീസിന്റെ അന്വേഷണത്തിനും കുറ്റവാളികളെ വേഗത്തില്‍ പിടികൂടുന്നതിനും ഈ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്.