കുവൈത്തില്‍ മൂന്നു തവണ വ്യത്യസ്ത സൈറണ്‍ മുഴങ്ങും ; നാളെ രാജ്യ വ്യാപകമായി മുന്നറിയിപ്പ്
ഇവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് താമസക്കാരേയും ബോധവാന്മാരാക്കാനുമാണ് ഇതുപയോഗിക്കുന്നത്.
Jan 16, 2026, 15:10 IST
. രാജ്യത്തെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളും സിവില്‍ ഡിഫന്‍സിന്റെ കാര്യക്ഷമതയും പരിശോധിക്കുന്നതിനുള്ള സാധാരണ പരീക്ഷണമാണിത്.
കുവൈത്തില്‍ 19ന് രാവിലെ 10ന് രാജ്യ വ്യാപകമായി സൈറണ്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളും സിവില്‍ ഡിഫന്‍സിന്റെ കാര്യക്ഷമതയും പരിശോധിക്കുന്നതിനുള്ള സാധാരണ പരീക്ഷണമാണിത്.
ഇവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് താമസക്കാരേയും ബോധവാന്മാരാക്കാനുമാണ് ഇതുപയോഗിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളില്‍ മൂന്നു വ്യത്യസ്ത തരം സൈറണ്‍ മുഴങ്ങും. അപകട സൂചന, അപകടം തുടരുന്നു, അപകടം അവസാനിച്ചു എന്നീ മൂന്നു കാര്യങ്ങള്‍ സൂചിപ്പിക്കുന്നതാണ് വ്യത്യസ്ത ശബ്ദങ്ങള്‍.