മസ്കത്ത് എക്സ്പ്രസ് വേ വികസനം നവംബറില്‍ തുടങ്ങും
പദ്ധതിക്ക് അംഗീകാരം നല്കി കരാര്‍ ഉറപ്പിച്ചതായും പ്രവൃത്തി ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Oct 31, 2026, 12:06 IST
നിര്‍മാണ കാലത്തെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം മാറ്റുന്നതും പരിഗണനയിലുണ്ട്.
മസ്കത്ത് എക്സ്പ്രസ്വേ വികസന പ്രവൃത്തികള്‍ നവംബറില്‍ ആരംഭിക്കുമെന്ന് ഗതാഗത ,വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ സയീദ് ബിന്‍ ഹമൂദ് അല്‍ മഅ്വാലി അറിയിച്ചു. നിര്‍മാണ കാലത്തെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം മാറ്റുന്നതും പരിഗണനയിലുണ്ട്.
പദ്ധതിക്ക് അംഗീകാരം നല്കി കരാര്‍ ഉറപ്പിച്ചതായും പ്രവൃത്തി ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. നിര്‍മാണകാലത്തെ ഗതാഗത നിയന്ത്രണത്തിനുള്ള പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഗതാഗതം വഴിതിരിച്ചുവിടുന്നതും നിര്‍മ്മാണ പ്രവൃത്തികളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നതും ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.