യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
യുഎ ഇയില്‍ പുലർച്ചെകളില്‍ മൂടല്‍മഞ്ഞ് ഏതാനും ദിവസം കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ താപനില ഉയരാൻ തുടങ്ങും.
യു എ ഇയിലെ താമസക്കാർ കുറച്ചുകൂടി മൂടല്‍മഞ്ഞുള്ള പ്രഭാതങ്ങളും ദൃശ്യപരത പൂജ്യത്തോടടുത്ത അവസ്ഥയും പ്രതീക്ഷിക്കണം.
യുഎ ഇയില്‍ പുലർച്ചെകളില്‍ മൂടല്‍മഞ്ഞ് ഏതാനും ദിവസം കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ താപനില ഉയരാൻ തുടങ്ങും. അതുവരെ മൂടല്‍ മഞ്ഞ് പ്രതീക്ഷിക്കാം. പുലർച്ചെകളില്‍ ദൂരക്കാഴ്ച നന്നേ കുറയും. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനാപകടങ്ങള്‍ക്ക് വഴിവെച്ചു. യു എ ഇയിലെ താമസക്കാർ കുറച്ചുകൂടി മൂടല്‍മഞ്ഞുള്ള പ്രഭാതങ്ങളും ദൃശ്യപരത പൂജ്യത്തോടടുത്ത അവസ്ഥയും പ്രതീക്ഷിക്കണം.
ചൊവ്വാഴ്ച, എമിറേറ്റിന്റെ ചില ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ആയിരുന്നു. രാവിലെ തിരക്കേറിയ സമയങ്ങളില്‍ ദൃശ്യപരത കുറഞ്ഞതിനാല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രധാന ഹൈവേകളില്‍ വാഹനഗതാഗതം മന്ദഗതിയിലായി. സ്‌കൂള്‍ ബസുകളും ഓഫീസ് യാത്രക്കാരും വൈകി. ഷാർജയുടെ ചില ഭാഗങ്ങളിലും സമാനമായ അവസ്ഥകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാറ്റിന്റെയും ഉയർന്ന മർദത്തിന്റെയും സംയോജനമാണ് മൂടല്‍മഞ്ഞിന് കാരണം