പ്രതിരോധ സഹകരണവും നയതന്ത്ര ശ്രമങ്ങളും ശക്തമാക്കും; ബഹ്‌റൈന്‍ സന്ദര്‍ശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

നിലവിലെ മേഖലാപരവും അന്താരാഷ്ട്രപരവുമായ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കള്‍ വിശദമായ ആശയവിനിമയം നടത്തി.

 

ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച തികച്ചും ഫലപ്രദമായിരുന്നുവെന്നും മാര്‍ക്കോ റൂബിയോ അറിയിച്ചു.

ഔദ്യോഗിക ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി മനാമയില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായത്.

ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച തികച്ചും ഫലപ്രദമായിരുന്നുവെന്നും മാര്‍ക്കോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണവും ഏകോപനവും കാലോചിതമായി കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും യോഗത്തില്‍ എടുത്തുപറഞ്ഞു. നിലവിലെ മേഖലാപരവും അന്താരാഷ്ട്രപരവുമായ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കള്‍ വിശദമായ ആശയവിനിമയം നടത്തി.