കുവൈത്തില്‍ വിദേശികള്‍ക്ക് ഇനി വായ്പ കടുപ്പം ; ജോലി സുരക്ഷയും ക്രെഡിറ്റ് ചരിത്രവും നിര്‍ണായകം
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ടെക്‌നീഷ്യന്മാര്‍, സാങ്കേതിക വിദ്യ, എഐ മേഖലകളിലെ ജീവനക്കാര്‍ തുടങ്ങിയ സ്ഥിരതയുള്ള ജോലിയുള്ളവര്‍ക്ക് വായ്പ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
Sep 17, 2026, 12:43 IST
പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നിയന്ത്രണം കടുപ്പിച്ചേക്കും.
കുവൈത്തില്‍ വിദേശികള്‍ക്ക് വായ്പ ലഭിക്കാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ കടക്കണം. സ്വദേശിവത്കരണവും പ്രവാസി ജീവനക്കാരുടെ പിരിച്ചുവിടലും ശക്തമാകുന്ന സാഹചര്യത്തില്‍ വായ്പ അനുവദിക്കുന്നതിന് മുമ്പ് ജോലി സുരക്ഷ ,വരുമാന സ്ഥിരത, ക്രെഡിറ്റ് ചരിത്രം എന്നിവ ബാങ്കുകള്‍ കൂടുതല്‍ കര്‍ശനമായി പരിശോധിക്കും.
സ്വദേശിവല്‍ക്കണം നടപ്പാക്കുന്ന മേഖലകളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സാധ്യതയുള്ള തസ്തികകളിലും ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ പരിശോധന. പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നിയന്ത്രണം കടുപ്പിച്ചേക്കും.
അതേസമയം ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ടെക്‌നീഷ്യന്മാര്‍, സാങ്കേതിക വിദ്യ, എഐ മേഖലകളിലെ ജീവനക്കാര്‍ തുടങ്ങിയ സ്ഥിരതയുള്ള ജോലിയുള്ളവര്‍ക്ക് വായ്പ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.