മുൻ പ്രവാസിയായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മുൻ പ്രവാസിയായ യുവാവിനെ വീടിന് ഉള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷാ (38) ണ് മരിച്ചത്.
Jul 18, 2026, 16:11 IST
കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ യുവാവിനെ വീടിന് ഉള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷാ (38) ണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കൃപേഷിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വിദേശത്തായിരുന്ന കൃപേഷ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.