ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം 

'വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്

 

പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ കോളിലൂടെ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് രാജ്യത്തെ ഔദ്യോഗിക പദവികളും വേഷവും അനുകരിച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നത്. ഇത്തരം പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

'വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങളോ ഡാറ്റയോ കൈക്കലാക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന വിവിധ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വീഡിയോ കോളുകളോട് പ്രതികരിക്കരുത്'മന്ത്രാലയം അറിയിച്ചു.