സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പൂട്ടുവീഴും ; ഒമാനില്‍ പുതിയ നിയമം നിലവില്‍ വന്നു

അനുവാദമില്ലാതെ പാസ്വേഡുകളോ ആക്‌സസ് കോഡുകളോ കൈക്കലാക്കുന്നതും കുറ്റകരമാണ്.

 

ഔദ്യോഗിക വെബ് സൈറ്റുകള്‍, വിവര സംവിധാനങ്ങള്‍, മറ്റ് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കര്‍ശനമായി തടയും.

ഒമാനില്‍ പുതിയ സൈബര്‍ നിയമം പ്രാബല്യത്തില്‍. ഡിജിറ്റല്‍ സുരക്ഷ ശക്തമാക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. സൈബര്‍ ഇടങ്ങളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനും വിവര സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും ഇതു സഹായിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
പുതിയ നിയമ പ്രകാരം വ്യക്തികളുടെ അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി നടത്തുന്ന ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക് മെയിലിങ്, തട്ടിപ്പുകള്‍, അധിക്ഷേപം എന്നിവ കുറ്റകരമായി.
ഔദ്യോഗിക വെബ് സൈറ്റുകള്‍, വിവര സംവിധാനങ്ങള്‍, മറ്റ് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കര്‍ശനമായി തടയും. അനുവാദമില്ലാതെ പാസ്വേഡുകളോ ആക്‌സസ് കോഡുകളോ കൈക്കലാക്കുന്നതും കുറ്റകരമാണ്.