വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്

രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

 

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 69,000 നിരോധിത കാപ്റ്റഗണ്‍ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്.

വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 69,000 നിരോധിത കാപ്റ്റഗണ്‍ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.


വ്യത്യസ്ത വിമാനങ്ങളില്‍ എത്തിയ രണ്ട് യാത്രക്കാരുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റാമൈന്‍ അധിഷ്ഠിത നിരോധിത ഗുളികകള്‍. ഒരാളുടെ കൈവശം 34,588 ഗുളികകളാണുണ്ടായിരുന്നത്. രണ്ടാമത്തെയാളുടെ കൈയ്യില്‍ 34,457 ഗുളികകളും. രണ്ട് സംഭവത്തിലും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു. പരിശോധന കര്‍ശനമാക്കി.