വീടിനുള്ളില്‍ കഞ്ചാവ് കൃഷി ; പ്രതികള്‍ പിടിയില്‍
ഏകദേശം ഒരു കിലോ കഞ്ചാവും പ്രതികളുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
May 6, 2026, 13:18 IST
ലഹരി വിരുദ്ധ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീടിനുള്ളില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരുന്ന കഞ്ചാവ് കൃഷി കണ്ടെത്തിയത്.
കുവൈറ്റില്‍ ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
ലഹരി വിരുദ്ധ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീടിനുള്ളില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരുന്ന കഞ്ചാവ് കൃഷി കണ്ടെത്തിയത്. മണ്ണും വളവും കൃത്രിമ വെളിച്ചവും ഉപയോഗിച്ച് ഒരുക്കിയ തോട്ടത്തില്‍ നിന്ന് എഴുപതോളം ചെടികള്‍ പൊലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ഏകദേശം ഒരു കിലോ കഞ്ചാവും പ്രതികളുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.