സൗദി യാത്രക്കാര്ക്ക് പ്രതിസന്ധി നീളും ; 24 വരെ സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യ
ജിദ്ദയും ദമാമും റിയാദും പ്രവാസികള്ക്കും ഉംറ തീര്ത്ഥാടകര്ക്കും ഏറെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്.
Oct 17, 2026, 21:17 IST
എയര്ഇന്ത്യയും എയര്ഇന്ത്യ എക്സ്പ്രസും ജിദ്ദ, ദമ്മാം, റിയാദ് സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 24 വരെ നീട്ടി.
ഹൂത്തികളുടെ ആക്രമണം കാരണം ഉംറ തീര്ഥാടകര് ഉള്പ്പെടെയുള്ള സൗദി യാത്രക്കാര്ക്ക് പ്രതിസന്ധി നീളും. എയര്ഇന്ത്യയും എയര്ഇന്ത്യ എക്സ്പ്രസും ജിദ്ദ, ദമ്മാം, റിയാദ് സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 24 വരെ നീട്ടി.
ജിദ്ദയും ദമാമും റിയാദും പ്രവാസികള്ക്കും ഉംറ തീര്ത്ഥാടകര്ക്കും ഏറെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്. ഇവിടങ്ങളിലേക്ക് ഇന്ഡിഗോ, ആകാസ എയര്ലൈനുകളുടെ സര്വ്വീസുകളും പൂര്ണമല്ല. അടിയന്തര മടക്കയാത്ര ആവശ്യമുള്ളവര് സമീപ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ആലോചിക്കണമെന്ന് ഇന്ത്യന് എംബസി അറിയിച്ചു.