ക്രൂവിന് ആരോഗ്യ പ്രശ്‌നം; ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

മസ്‌കറ്റ് വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങളും സര്‍വീസിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

 

യാത്രക്കാരുടെ യാത്ര തടസ്സപ്പെടാതിരിക്കാന്‍ ഇന്‍ഡിഗോ പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഉടനടി ഏര്‍പ്പാടാക്കി

ഖത്തറിലെ ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. വിമാന ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടര്‍ന്ന് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഉടന്‍ തന്നെ ജീവനക്കാരന് എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘം വിദഗ്ദ്ധ പരിചരണം ലഭ്യമാക്കി. ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാരുടെ യാത്ര തടസ്സപ്പെടാതിരിക്കാന്‍ ഇന്‍ഡിഗോ പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഉടനടി ഏര്‍പ്പാടാക്കി. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ബെംഗളൂരുവില്‍ എത്തിച്ചു. മസ്‌കറ്റ് വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങളും സര്‍വീസിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.