അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിപുന്‍ ബോറ ബാര്‍ചല്ലയില്‍ നിന്നും ജനവിധി തേടും.

 

അസം കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ നിന്ന് ജനവിധി തേടും.

അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അസം കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ നിന്ന് ജനവിധി തേടും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിപുന്‍ ബോറ ബാര്‍ചല്ലയില്‍ നിന്നും ജനവിധി തേടും.

126 നിയമസഭാ മണ്ഡലങ്ങളാണ് അസമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ ഇത്തവണ എത്ര എന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളില്‍ കോണ്‍ഗ്രസ് വലിയ വിജയപ്രതീക്ഷയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പായിത്തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം വലിയ മേല്‍ക്കൈ ആണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.