പശ്ചിമേഷ്യന്‍ സംഘര്‍ഷം ; ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ താളംതെറ്റി

യുഎസ് പ്രസിഡന്റ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ ചര്‍ച്ച നടത്തി.

 

മിസൈലുകള്‍ ആകാശത്തു തന്നെ പ്രതിരോധിച്ചതായി സേന അറിയിച്ചു.

രണ്ടു ദിവസത്തെ രൂക്ഷ പോരാട്ടത്തിനൊടുവില്‍ പശ്ചിമേഷ്യന്‍ യുദ്ധത്തിന് നേരിയ ശമനം. അതിരാവിലെ കുവൈത്തിലെ യുഎസ് സേനാ താവളത്തിനു നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടായതൊഴിച്ചാല്‍ കാര്യമായ ആക്രമണങ്ങളുണ്ടായില്ല. മിസൈലുകള്‍ ആകാശത്തു തന്നെ പ്രതിരോധിച്ചതായി സേന അറിയിച്ചു.

യുഎസ് പ്രസിഡന്റ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ ചര്‍ച്ച നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം 6 കപ്പലുകള്‍ മാത്രമാണു ഹോര്‍മുസ് കടന്നത്.