പശ്ചിമേഷ്യയില്‍ സംഘര്‍ഷം ; ആശങ്ക രേഖപ്പെടുത്തി സൗദി
സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കും പാക്കിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കും മന്ത്രാലയം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
May 5, 2026, 14:45 IST
മേഖല കൂടുതല്‍ അസ്ഥിരതയിലേക്ക് നീങ്ങാതിരിക്കാന്‍ അടിയന്തര രാഷ്ട്രീയ പരിഹാരം വേണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖല കൂടുതല്‍ അസ്ഥിരതയിലേക്ക് നീങ്ങാതിരിക്കാന്‍ അടിയന്തര രാഷ്ട്രീയ പരിഹാരം വേണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കും പാക്കിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കും മന്ത്രാലയം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഘര്‍ഷം തുടരുന്നത് ആഗോള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും സൗദി ഓര്‍മിപ്പിച്ചു.