പശ്ചിമേഷ്യന്‍ സംഘര്‍ഷം; യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി സംസാരിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താല്പര്യമുള്ള വിവിധ മേഖലകളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 

 

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തില്‍ പ്രധാന വിഷയമായി.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താല്പര്യമുള്ള വിവിധ മേഖലകളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തില്‍ പ്രധാന വിഷയമായി. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.