യുഎഇയില്‍ വേതനം കൃത്യ ദിവസം നല്‍കിയില്ലെങ്കില്‍ കമ്പനിക്കെതിരെ പിഴ ; വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കല്‍ മുതല്‍ സ്വത്തു പിടിച്ചെടുക്കല്‍ വരെ നടപടി

ഒന്നാം തിയതി എന്നത് രണ്ടായാല്‍ അത് കുടിശികയാണ്. ശമ്പളം മുടങ്ങിയതായി കണക്കാക്കും. മുടങ്ങുന്ന ഓരോ ദിവസവും നടപടി കൂടിക്കൂടി വരും.

 

തൊഴിലാളികള്‍ ഉള്‍പ്പടെ ജീവനക്കാരുടെ വേതന സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി.

എല്ലാ മാസവും ഒന്നാം തിയതി തന്നെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയില്ലെങ്കില്‍ യുഎഇയില്‍ കമ്പനികളെ കാത്തിരിക്കുന്നത് വന്‍ നടപടി. പിഴ, പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിഷേധിക്കല്‍ മുതല്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതും യാത്രാവിലക്കും ഉള്‍പ്പടെയാണ് വരിക. തൊഴിലാളികള്‍ ഉള്‍പ്പടെ ജീവനക്കാരുടെ വേതന സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി.
അടുത്ത മാസം മുതല്‍ കൃത്യം ഒന്നാം തിയതി തൊഴിലാളികളുടെ അക്കൗണ്ടിലോ കൈയിലോ ശമ്പളമെത്തിയിരിക്കണം. ഒന്നാം തിയതി എന്നത് രണ്ടായാല്‍ അത് കുടിശികയാണ്. ശമ്പളം മുടങ്ങിയതായി കണക്കാക്കും. മുടങ്ങുന്ന ഓരോ ദിവസവും നടപടി കൂടിക്കൂടി വരും.

രണ്ടാം ദിവസം മുതല്‍ മുന്നറിയിപ്പ് നോട്ടീസ് ലഭിക്കും. അഞ്ചാം ദിവസം മുതല്‍ കമ്പനിക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കില്ല. ശമ്പളം മുടങ്ങല്‍ ആറു മാസത്തിനിടെ ആവര്‍ത്തിച്ചാല്‍ നടപടി കൂടും. മുടങ്ങിയ പതിനൊന്നാം ദിവസം മുതല്‍ പിഴ ഈടാക്കും. കമ്പനിയുടെ ഗ്രേഡിങ് തേര്‍ഡ് ബിസിനസ് ക്ലാസിലേക്ക് താഴ്ത്തും. പതിനാറാം ദിവസവും ശമ്പളം കിട്ടിയില്ലെങ്കില്‍ തൊഴില്‍ തര്‍ക്ക നിയമ നടപടിയിലേക്ക് തൊഴിലാളികള്‍ക്ക് നീങ്ങാം.