ഹിസ്ബുല്ലയുമായി അടുത്ത ബന്ധം ; ഭീകരാക്രമണ പദ്ധതിയിട്ട പത്തംഗ സംഘം പിടിയില്‍

ഇവര്‍ക്ക് നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

 


രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.

ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തംഗ സംഘതത്തെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ കുവൈത്ത് പൗരന്മാരാണെന്നും ഇവര്‍ക്ക് നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.


രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടക വസ്തുക്കളും അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. രാജ്യത്തെ സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇവര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.