യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനം ; കാറ്റിനും പൊടിപടലങ്ങള്‍ക്കും മഴയ്ക്കും സാധ്യത

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില ഇന്നത്തോടെ 47 ഡിഗ്രിയിലേക്ക് താഴും.

കാറ്റിനും പൊടിപടലങ്ങള്‍ക്കും കനത്ത മൂടല്‍മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്. 

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കടുത്ത ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെങ്കിലും അന്തരീക്ഷം പൂര്‍ണമായി തണുക്കില്ല. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാറ്റിനും പൊടിപടലങ്ങള്‍ക്കും കനത്ത മൂടല്‍മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്. 

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില ഇന്നത്തോടെ 47 ഡിഗ്രിയിലേക്ക് താഴും.