യുഎഇയില്‍ ഏപ്രില്‍ 20 മുതല്‍ സാധാരണ നിലയില്‍ ക്ലാസുകള്‍ പുനരാരംഭിക്കും

കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓണ്‍ലൈനാക്കിയത്.

 


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓണ്‍ലൈനിലേക്ക് പഠനം മാറിയത്.

യുഎഇയില്‍ സ്‌കൂളുകള്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക്. ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ എമിറേറ്റുകളിലും നിര്‍ദേശം ബാധകമാണ്. ആവശ്യമെങ്കില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് നേരിട്ടുള്ള ക്ലാസ് പഠനവും ഓണ്‍ലൈന്‍ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി അവലംബിക്കാം. രാജ്യത്തെ സ്‌കൂളുകള്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങി. യൂനിവേഴ്‌സിറ്റികളിലും ഇതേ ദിവസം ക്ലാസ് പഠനം പുനരാരംഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓണ്‍ലൈനിലേക്ക് പഠനം മാറിയത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓണ്‍ലൈനാക്കിയത്. ഏകദേശം ഒരു മാസമായി പഠനം ഓണ്‍ലൈനിലാണ്. സംഘര്‍ഷത്തിന് അയവു വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്. ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ സ്‌കൂളുകളില്‍ തുടങ്ങിക്കഴിഞ്ഞു.