പൊടിക്കാറ്റ് മുന്നറിയിപ്പുകള്‍ തുടരുന്നതിനാല്‍ അസീര്‍ പ്രവിശ്യയില്‍ ഇന്നും ക്ലാസുകള്‍ ഓണ്‍ലൈനില്‍

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ മഴ, പൊടിക്കാറ്റ് മുന്നറിയിപ്പുകള്‍ തുടരുന്നതിനാല്‍ അസീർ മേഖലയില്‍ ഇന്നും ക്ലാസുകള്‍ ഓണ്‍ലൈൻ വഴി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മദ്റസത്തീ പ്ലാറ്റ്ഫോമിലൂടെയായിരിക്കും ക്ലാസുകള്‍.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ മഴ, പൊടിക്കാറ്റ് മുന്നറിയിപ്പുകള്‍ തുടരുന്നതിനാല്‍ അസീർ മേഖലയില്‍ ഇന്നും ക്ലാസുകള്‍ ഓണ്‍ലൈൻ വഴി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മദ്റസത്തീ പ്ലാറ്റ്ഫോമിലൂടെയായിരിക്കും ക്ലാസുകള്‍.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.അസീർ മേഖലയില്‍ അബഹ, അഹദ് റാഫിദ, ഖമീസ് മുഷൈത്ത്, തനൂമ, അല്‍ നമാസ്, ബല്‍ഖർൻ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കാണ് ബാധകമാകുക.