മലയാളിയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ദോഹയില്‍ മരിച്ചു
ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു
Mar 13, 2026, 13:33 IST
പനിയും ശ്വാസ തടസവും മൂലം ചികിത്സയിലായിരുന്നു.
ഹൃദയസ്തംഭനം മൂലം മലയാളി പെണ്‍കുട്ടി ദോഹയില്‍ മരിച്ചു. ആലുവ അശോകപുരം അമീര്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഹൈദ മറിയം ആണ് മരിച്ചത്. പനിയും ശ്വാസ തടസവും മൂലം ചികിത്സയിലായിരുന്നു.
ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ് താജിറ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.