സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം; പുതിയ ക്രമീകരണം വെള്ളിയാഴ്‌ചത്തെ പ്രാര്‍ത്ഥനാ സമയം കണക്കിലെടുത്ത്
നഴ്‌സറികളുടെയും എല്ലാ സ്വകാര്യ സ്കൂളുകളുടെയും സ്കൂള്‍ സമയം വെള്ളിയാഴ്ചകളില്‍ രാവിലെ 11.30ന് മുമ്ബ് അവസാനിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചു
2026 ജനുവരി ഒൻപത് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്നും കെഎച്ച്‌ഡിഎ അറിയിച്ചു.
യുഎഇയില്‍ നഴ്‌സറികളുടെയും എല്ലാ സ്വകാര്യ സ്കൂളുകളുടെയും സ്കൂള്‍ സമയം വെള്ളിയാഴ്ചകളില്‍ രാവിലെ 11.30ന് മുമ്ബ് അവസാനിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചു.2026 ജനുവരി ഒൻപത് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്നും കെഎച്ച്‌ഡിഎ അറിയിച്ചു.
യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാർത്ഥനാ സമയം ഉച്ചയ്ക്ക് 12.45 ആയി രാജ്യവ്യാപകമായി ക്രമീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. വെള്ളിയാഴ്ച പ്രാർത്ഥന സമയം ഉച്ചയ്ക്ക് 1.15ന് പകരമാണ് 12.45 ആക്കി മാറ്റിയത്.
2026 ജനുവരി രണ്ട് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. സാമൂഹിക മാറ്റങ്ങള്‍, ജോലി ദിനചര്യകള്‍, കുടുംബജീവിതം എന്നിവയെ കേന്ദ്രീകരിച്ചുള്ള നിരവധി വർഷത്തെ അവലോകനത്തിന്റെയും പൊതുജനാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാർത്ഥന സമയത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.