ബഹ്‌റൈന്‍-സൗദി യാത്രാപാതയില്‍ മാറ്റങ്ങള്‍; കോസ്വേയില്‍ ട്രാഫിക് സുഗമമാക്കാന്‍ പുതിയ നടപടി

പുതിയ ടോള്‍ ഗേറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോസ്വേയില്‍ പുതിയ ഗതാഗത ക്രമീകരണങ്ങളും വഴിതിരിച്ചുവിടലുകളും നടപ്പിലാക്കുന്നത്. 

 

ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലെ അല്‍ ഖോബര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ഈ പുതിയ ട്രാഫിക് വഴിതിരിച്ചുവിടല്‍ ബാധകമാകുന്നത്.

ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില്‍ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പുതിയ ടോള്‍ ഗേറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോസ്വേയില്‍ പുതിയ ഗതാഗത ക്രമീകരണങ്ങളും വഴിതിരിച്ചുവിടലുകളും നടപ്പിലാക്കുന്നത്. 
രാവിലെ 10 മണി മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.


ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലെ അല്‍ ഖോബര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ഈ പുതിയ ട്രാഫിക് വഴിതിരിച്ചുവിടല്‍ ബാധകമാകുന്നത്. നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാലാണ് പാതയില്‍ ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്. യാത്ര തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഡ്രൈവര്‍മാര്‍ കൃത്യമായ ദിശാസൂചനകള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.