കുവൈത്തില്‍ കെട്ടിടങ്ങള്‍ക്ക് ഇനി സിസിടിവി നിര്‍ബന്ധം

ക്യാമറകളുടെ റെക്കോര്‍ഡിംഗുകള്‍ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ക്യാമറകള്‍ക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും നടത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. 

സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. 

രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. 

ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, സഹകരണ സംഘങ്ങള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ബാങ്കുകള്‍, യുവജന കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ്-സാംസ്‌കാരിക ക്ലബ്ബുകള്‍, പെട്രോള്‍ പമ്പുകള്‍, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകള്‍, ഡോക്കിംഗ് ഏരിയകള്‍, ഷൂട്ടിംഗ് റേഞ്ചുകള്‍, ഗോഡൗണുകള്‍, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ഉടമകള്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.