ഗള്‍ഫിലെ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ മാറ്റി
സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നടത്തേണ്ട ഇന്നത്തെ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകള്‍ മാറ്റി.പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
Updated: Mar 2, 2026, 10:03 IST
ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകം.
ഡല്‍ഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നടത്തേണ്ട ഇന്നത്തെ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകള്‍ മാറ്റി.പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് പരീക്ഷകളുടെ കാര്യം നാളെ തീരുമാനിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്.
ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകം.പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.അഞ്ചാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യം ചൊവ്വാഴ്ച നടത്തുന്ന സാഹചര്യ അവലോകനത്തില്‍ ചര്‍ച്ചയാകും.ഇതിന് ശേഷം ബോര്‍ഡ് തീരുമാനമെടുക്കും.