സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പണം കവരുകയും ചെയ്ത കേസ് ; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി വലിച്ചുകീറുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തു.

 

പ്രതി നിരവധി സ്ത്രീകളെ ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളാണ് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളെ പിന്തുടര്‍ന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും പണം കവരുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ റിയാദില്‍ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ തലാല്‍ ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മജ്ദൂഅ അല്‍ മഗ്രബിയുടെ ശിക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കിയത്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയും രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

പ്രതി നിരവധി സ്ത്രീകളെ ലക്ഷ്യം വെച്ച് ആസൂത്രിതമായ ആക്രമണങ്ങളാണ് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളെ പിന്തുടരുകയും പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.

പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി വലിച്ചുകീറുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തു. മറ്റൊരു സ്ത്രീയെയും സമാനമായ രീതിയില്‍ ബലാത്സംഗം ചെയ്യാനും വസ്തുക്കള്‍ കവരാനും ഇയാള്‍ ശ്രമിച്ചിരുന്നു. കൂടാതെ, പ്രതി മാരക ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പരാതികളെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇസ്ലാമിക നിയമപ്രകാരം പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.