ഒമാനില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
വാഹനത്തിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെ യാത്ര ചെയ്തിരുന്ന മുഹമ്മദ് അനസ് പുളക്കല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു.
Jul 20, 2026, 14:19 IST
കണ്ണൂര്‍ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷഹന (24)യാണ് മരിച്ചത്.
ഒമാനിലെ സലാല ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷഹന (24)യാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെ യാത്ര ചെയ്തിരുന്ന മുഹമ്മദ് അനസ് പുളക്കല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സലാലയിലെ സുല്‍ത്താന്‍ ബാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.