സൗദിയില്‍ വാഹനാപകടം ; മലയാളി യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സിലില്‍ അബ്ദുറസാഖിന്റെ മകന്‍ അന്‍സാര്‍ അഷ്റഫ് (35) ആണ് മരിച്ചത്.
Sep 25, 2026, 11:43 IST
അവധിക്കാലത്തിന് ശേഷം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് ദമ്മാമില്‍ തിരികെയെത്തിയത്
സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സിലില്‍ അബ്ദുറസാഖിന്റെ മകന്‍ അന്‍സാര്‍ അഷ്റഫ് (35) ആണ് മരിച്ചത്. അവധിക്കാലത്തിന് ശേഷം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് ദമ്മാമില്‍ തിരികെയെത്തിയത്.
റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.