ഖത്തറില്‍ വാഹനാപകടം ; മലയാളി മരിച്ചു
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ 40 വര്‍ഷത്തിലേറെയായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
Sep 1, 2024, 07:13 IST
ഖത്തറില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു സൈക്കിള്‍ യാത്രക്കാരനായ മലയാളി നിര്യാതനായി. തിരൂര്‍ ആലിന്‍ചുവട് സ്വദേശി പൊട്ടച്ചോല ഹംസഹാജി (72) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു അപകടം സംഭവിച്ചത്.
ഹമദ് ആശുപത്രിയക്ക് സമീപത്തുവെച്ച് ഹംസ ഹാജി സഞ്ചരിച്ച സൈക്കിളില്‍ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹംസഹാജിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സിയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരിച്ചത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ 40 വര്‍ഷത്തിലേറെയായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.ഭാര്യ: ആയിഷ, ഹംസ ഹാജിയ്ക്കും ആയിഷയ്ക്കും മക്കളില്ല